Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CMRL

മാ​സ​പ്പ​ടി കേ​സ് ര​ണ്ട് ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം മാ​ത്രം: ടി.​പി. രാ​മ​കൃ​ഷ്ണ​ൻ

കോ​ഴി​ക്കോ​ട് : മാ​സ​പ്പ​ടി കേ​സി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ. വീ​ണാ വി​ജ​യ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് ര​ണ്ട് ക​മ്പ​നി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഈ ​കേ​സ് സി.​പി.​എ​മ്മി​നെ​തി​രെ പ്ര​യോ​ഗി​ക്കു​ന്ന​താ​ണ് പ്ര​ശ്നം. നി​യ​മം അ​തി​ന്‍റെ വ​ഴി​ക്ക് പോ​ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​തേ​സ​മ​യം മാ​സ​പ്പ​ടി കേ​സി​ൽ ടി.​വീ​ണ ഇ​ന്നും കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​ന്ന് രാ​വി​ലെ 9:30ക്ക് ​കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ വീ​ണ ഹാ​ജ​രാ​യ​ത്.

തി​ങ്ക​ളാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നേ​ര​ത്തേ ഇ​ഡി വീ​ണ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ​ഒ രേ​ഖ​ക​ൾ കൂ​ടി ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ണ​യെ ഇ​ഡി ഇ​ന്ന് വി​ളി​ച്ചു​വ​രു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

Latest News

Corehub Up